പെരുമ്പാവൂർ: കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ റേഞ്ച് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു .ഒഡീഷാ സംസ്ഥാനക്കാരായ ഭഗവത്ത് മാലിക്ക് (26), ദീപക്ക് കുമാർ ജീന്ന (28) എന്നിവരെയാണ് പിടികൂടിയത്. പെരുമ്പാവൂർ നെല്ലിമോളം മരോട്ടിക്കടവ് ഭാഗത്ത് നിന്ന് പിടികൂടിയ ഇവരിൽ നിന്നും 2 കിലോ 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കുറച്ച് നാളുകൾക്ക് മുൻപാണ് പെരുമ്പാവൂരിൽ നെല്ലിമോളം, മരോട്ടി കടവ് ഭാഗങ്ങളിൽ കഞ്ചാവ് വില്പ്ന നടക്കുന്നതായി എക്സൈസിന് വിവരം ലഭിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ നിർദ്ദേശാനുസരണം പെരുമ്പാവൂർ എക്സൈസിന്റെ ഷാഡോ ടീം ഇവിടം നിരീക്ഷിച്ചുവരികയായിരുന്നു. ഇതര സംസ്ഥാനക്കാർക്കിടയിൽ മല്ലിക്ക് ഭായി, ചോട്ടു ഭായി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇവരെക്കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പിടി കൂടാനായത്.പ്രിവന്റീവ് ഓഫീസർമാരായ ടി.കെ ബാബു, വി.ആർ പ്രതാപൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എ അസൈനാർ, സി.എം നവാസ്, പി.എൽ വികാന്ത്, ഷാഡോ ടീം അംഗങ്ങളായ വി.എ ഷമീർ, എം.എ ഷിബു, പി.ആർ അനുരാജ് എന്നിവരാണ് പ്രതികളെ പിടികൂടിയതത്.