കിഴക്കമ്പലം:പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി തുരുത്തുകര റോഡ് റസിഡന്റ്സ് അസോസിയേഷൻ സൗജന്യമായി ജൂട്ട് ക്യാരിബാഗ് വിതരണം ചെയ്തു. കുന്നത്തുനാട് എസ്.ഐ കെ.ടി. ഷൈജൻ വിതരണം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് സെബി ആന്റണി, സെക്രട്ടറ്റി പീറ്റർ ജോസഫ് പുഞ്ചപതുശ്ശേരി, സുനിൽ കുമാർ, ജെയിംസ് തേക്കാനത്ത് എന്നിവർ സംസാരിച്ചു.