jeevas
ആലുവ ജീവാസ് സംഘടിപ്പിച്ച 'ജീവാസ് ഗ്ലോറിയ ഫെസ്റ്റ് 2020' എസ്.ഡി. സന്യാസ സമൂഹം സെന്റ് മേരീസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സി. റീസ . ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ജീവാസ് കൂട്ടായ്മ സംഘടിപ്പിച്ച 'ജീവാസ് ഗ്ലോറിയ ഫെസ്റ്റ് 2020' എസ്.ഡി. സന്യാസസമൂഹം സെന്റ് മേരീസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. റീസ ഉദ്ഘാടനം ചെയ്തു. പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം രാജയോഗിനി ബ്രഹ്മകുമാരി സിസ്റ്റർ ദീപ, മദീന ആർട്ട്‌സ് ആൻഡ് അറബിക് കോളേജ് തോട്ടുംമുഖം പ്രിൻസിപ്പൽ സി.എം. മൗലവി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. ജീവാസ് കേന്ദ്രം ഡയറക്ടർ റവ.ഡോ. ജോസ് ക്ലീറ്റസ് പ്ലാക്ക അദ്ധ്യക്ഷത വഹിച്ചു. സെന്റ് ആന്റണീസ് മൊണസ്ട്രി പ്രയോർ ഫാ. ജോസ് പൈനാടത്ത് , ജോസി പി. ആൻഡ്രൂസ്, ബാബു കെ. വർഗീസ് എന്നിവർ സംസാരിച്ചു.