കോലഞ്ചേരി: തിരുവാണിയൂർ വെണ്ണിക്കുളം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഫെഡറേഷൻ കപ്പ് സീനിയർ നാഷണൽ 'ആട്യ പാട്യ' ചാമ്പ്യൻഷിപ്പ് സമാപിച്ചു. പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം മഹാരാഷ്ട്രയും രണ്ടാം സ്ഥാനം കേരളവും മൂന്നാം സ്ഥാനം കർണാടകയും പോണ്ടിച്ചേരിയും കരസ്ഥമാക്കി.വനിതാ വിഭാഗത്തിൽ പോണ്ടിച്ചേരി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം മഹാരാഷ്ട്രയും കരസ്ഥമാക്കി മൂന്നാംസ്ഥാനം കേരളവും കർണാടകയും പങ്കിട്ടു.സമാപന സമ്മേളനം തിരുവാണിയൂർ പഞ്ചായത്ത് വികസനകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ഐ. വി. ഷാജി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പൗലോസ് നിർവഹിച്ചു. അജി കൊട്ടാരത്തിൽ, റെജി ഇല്ലിക്കപ്പറമ്പിൽ, ഡോ. ഡി.പി. കവീശ്വർ, അബ്ദുൾ റഹ് മാൻ, 'ആട്യാ പാട്യാ' സംസ്ഥാന ട്രഷറർ ബെസ്​റ്റിൻ സി. മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.