തൃപ്പൂണിത്തുറ: ഗതാഗത തിരക്കേറിയ പുതിയകാവ് പൂത്തോട്ട എം.എൽ. എ റോഡിൽ പല പ്രധാന ഭാഗങ്ങളിലും കാനകൾക്ക് കോൺക്രീറ്റ് സ്ലാബിടാത്തത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടക്കെണിയൊരുക്കുന്നു. പുതിയകാവ് പെരും തൃക്കോവിൽ വളവ്, ഒട്ടുവള്ളി ഭാഗം, സുബ്രമ്മണ്യ ക്ഷേത്രം ജംഗ്ഷൻ, മാർക്കറ്റ് വളവ്, വെട്ടിക്കാപ്പിള്ളി തുടങ്ങി നിരവധി ഭാഗങ്ങളിലാണ് കാനകൾക്ക് സ്ലാബ് ഇടാത്തതിനാൽ അപകടങ്ങൾക്ക് കാരണം. ഒരു കെ. എസ്.ആർ.ടി.സിയടക്കം മൂന്നു ബസുകളും നിരവധി സ്‌കൂൾ ബസുകളും കടന്നു പോകുന്ന റോഡാണിത്. വൈക്കം റോഡിൽ ഏന്തെങ്കിലും ഗതാഗത തടസമുണ്ടായാൽ പിന്നെ വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോകുന്നത്. ഇതിനകം നിരവധി വാഹനങ്ങൾ കാനയിൽ വീണു അപകടമുണ്ടായിട്ടുണ്ട്.
മാലിന്യ നിക്ഷേപ കേന്ദ്രമായി കാനകൾ
പെരും തൃക്കോവിൽ ഭാഗത്തെ കാന കാടുകയറിക്കിടക്കുന്നതിനാൽ കൂടുതൽ അപകടാവസ്ഥയിലാണ്. ഒന്നര മീറ്റർ വരെ ആഴമുള്ള കാനകളിൽ കക്കൂസ് മാലിന്യം തള്ളുന്നതും പതിവായിട്ടുണ്ട്. ചില സ്ഥലങ്ങളിൽ നാട്ടുകാർ തന്നെ ഭക്ഷ്യാവശിഷ്ടങ്ങളടക്കമുള്ള മാലിന്യം ഇടുന്നതായും കാണാം.
പുതിയകാവ് എം.എൽ.എ റോഡ്
2015ൽ 12 കോടി രൂപ ചിലവിൽ നിർമ്മിച്ചു
ആകെ അഞ്ചു മീറ്റർ മാത്രമാണ് റോഡിന്റെ വീതി
ഒരു മീറ്റർ വീതിയിൽ കാനനിർമ്മിച്ചതോടെ പലയിടത്തും റോഡിന് വീതി കുറഞ്ഞു
വീതിയില്ലാത്ത സ്ഥലത്ത് കാനകൾക്ക് സ്ലാബ് ഇടുമെന്നായിരുന്നു വാഗ്ദാനം
എന്നാൽ ഇപ്പോഴും സ്ലാബുകൾ ഇട്ടില്ല
ചില സ്ഥലങ്ങളിൽ മാത്രം സ്ലാബ് ഇട്ടു