പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്തിൽ രണ്ടാം വാർഡിൽ 2019-2020 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വീതികൂട്ടി കട്ടവിരിച്ച് നവീകരിച്ച കൈപ്പൂരിക്കര-കൂട്ടങ്കേലി റോഡിന്റെ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. ഗ്രാമീണമേഖലകളിൽ ചെറിയനടപ്പാദകൾ വികസനത്തിനായി പഞ്ചായത്ത് തിരഞ്ഞെടുക്കണമെന്നും വികസനം എക്കാലവും താഴെ തട്ടിൽനിന്നും ആരംഭിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബെഷീർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സമിജ മുജീബ്, ബ്ലാക്ക് പഞ്ചായത്ത് മെമ്പർമാരായ നൂർജഹാൻ സെക്കീർ, റെനീഷ അജാസ്, പഞ്ചായത്ത് മെമ്പർ സി.എ ഫൈസൽ, മുൻ പഞ്ചായത്ത് മെമ്പർമാരായ ഷെമീർ തുകലിൽ, എൻ.ബി രാമചന്ദ്രൻ, മുഹമ്മദ്പിള്ള, മുഹമ്മദലി തെക്കിനേത്ത്, മജീദ് അരിമ്പശ്ശേരി, ഷിയാസ് തുമ്പായിൽ, അബു മാട്ടണായിൽ, കുഞ്ഞുമുഹമ്മദ് കോണ്ടപ്പിള്ളി, നിഷാദ് പൂവത്തുങ്കൽ, അൽത്താഫ്, സുനീർ, റഫ്സൽ തുപ്പിള്ളി, റെഷീദ് മാട്ടണായി, അസി കോട്ടപ്പുറം, അബു കുറ്റിക്കാട്ട് എന്നിവർ പ്രസംഗിച്ചു.