കോലഞ്ചേരി: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തി. ഡോ. സിമലു പി. ജോർജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജേക്കബ് ജോർജിന്റെ അദ്ധ്യക്ഷനായി. എം.എസ്‌സി. ബയോ കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഒ.എസ്. ഉത്തരയെ ആദരിച്ചു. ഹെഡ്മിസ്ട്രസ് ലിസി ജോൺ, പി.ടി.എ. പ്രസിഡന്റ് പ്രീത ബാബുരാജ്, ഡോ. ടി.എം. ജോസ്, കെ.പി. ഗീവർഗീസ് ബാബു, കെ.വൈ. ജോഷി, ഐ. ശശിധരൻ, പി.സി. സെൽവി, അഡ്വ. മോളി ജേക്കബ്, മോനി മത്തായി, സിന്ധു എൻ. എബ്രാഹാം എന്നിവർ പ്രസംഗിച്ചു.