ആലുവ: യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ലാ നേതൃത്വയോഗവും പുതുവത്സരാഘോഷവും ജില്ലാ പ്രസിഡന്റ് സാജൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടിബിൻ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് മൻസൂർ പാലയംപറമ്പിൽ കേക്ക് മുറിച്ചു നൽകി. ബിബിൻ മണ്ണത്തൂർ, ബിനു ഐസക്ക്, അഖിൽ.എസ്., നിഥിൻ സിബി, സാൻജോ ജോസ്, ഡയസ് ജോർജ്, അഖിൽ കാഞ്ഞിരക്കാട്ട്, ജെയ്‌സൺ ജോണി, ദീപു തോമസ്, കെ.ടി. അഖിൽ,ബേസിൽ രാജു, എം.ആർ. പ്രവീൺ എന്നിവർ പ്രസംഗിച്ചു.