padayaathra
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കരുണാകരൻ കൾചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പദദയാത്ര

തൃപ്പൂണിത്തുറ: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ലീഡർ കെ. കരുണാകരൻ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പൂത്തോട്ടയിൽ നിന്ന് ഉദയംപേരൂർ കവലയിലേക്ക് പദയാത്ര നടത്തി. ദേശീയ പതാകയും നവോഥാന നായകരുടെ ചിത്രവും വഹിച്ചായിരുന്നു പദയാത്ര. പൂത്തോട്ടയിൽ ജാഥ ക്യാപ്ടൻ ഡി.സി.സി. ജനറൽ സെക്രട്ടറി രാജു പി. നായർക്ക് പതാക കൈമാറി. കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ് ഉദ്‌ഘാടനം ചെയ്തു. കൊച്ചി ഡപ്യൂട്ടി മേയർ കെ. ആർ. പ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തി. അഖില കേരള ധീവര സഭ പഞ്ചായത്ത് സെക്രട്ടറി എസ്. സുരേന്ദ്രൻ സംസാരിച്ചു. ഉദയംപേരൂർ കവലയിൽ നടന്ന സമാപന സമ്മേളനം എ.ഐ.സി.സി. അംഗം ദീപ്തി മേരി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. പി.സി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി. സെക്രട്ടറി ഐ.കെ. രാജു, ടി. എസ്. യോഹന്നാൻ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ തമ്പി സുബ്രഹ്മണ്യം, ഗീത സജീവ്, ടി. രാജീവ്, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് പി.സി. പോൾ, ന്യൂനപക്ഷ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലാൽബർ ചെട്ടിയാങ്കുടി, ബ്ലോക്ക് പ്രസിഡന്റ് റിയാസ് കെ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഭാസ്കരൻ കദളിക്കാട്, ജയൻ കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.