കൊച്ചി: വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തിന്റെ 66-ാം വാർഷികവും കുടുംബശ്രീ സി.ഡി.എസ് വാർഷികവും ഐ.എസ്.ഒ പഞ്ചായത്ത് പ്രഖ്യാപനം വിവിധ പരിപാടികളോടെ നടന്നു. വാർഷികാഘോഷങ്ങളുടെ ഭാഗമായി ആയിരങ്ങൾ പങ്കെടുത്ത വർണാഭമായ ഘോഷയാത്ര നടന്നു. സാംസ്‌ക്കാരിക സമ്മേളനം പഞ്ചയത്ത് പ്രസിഡന്റ് പി.കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ഐ.എസ്.ഒ പ്രഖ്യാപനം വൈസ് പ്രസിഡന്റ് അംബിക നന്ദനൻ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. പോൾ അദ്ധ്യക്ഷത വഹിച്ചു. ടി.പി. ഗീവർഗീസ്, അഡ്വ.കെ.പി. വിശാഖ്, സോഫി ഐസക്, ബീന കുര്യാക്കോസ്, അബ്ദുൾ ബഷീർ, ഓമന ഷൺമുഖൻ, ലിസി സ്ലീബ, പ്രീതി കൃഷ്ണകുമാർ, ലീന മാത്യൂ, കെ.കെ. അശോക് കുമാർ, എം.കെ. രവി, വിശാലം ബാബു, പി.എം. കരീം, സെക്രട്ടറി എൻ. അനിൽകുമാർ, ബിജു ബേബി, ടി.പി. ജോമോൻ തുടങ്ങിയവർ സംസാരിച്ചു.