പറവൂർ : ജില്ലാ ഇന്റർ സ്കൂൾ വോളിബാൾ ചാമ്പ്യൻഷിപ്പ് ഇന്ന് കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. 2003 ജനുവരി ഒന്നിനു ശേഷം ജനിച്ചവരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. 17 മുതൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുക്കും.