ആലുവ: സെന്റ് സേവ്യേഴ്‌സ് കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്‌സിന്റെ സഹായത്തോടെ 'പാർലമെന്ററി ജനാധിപത്യത്തിന്റെ പുനരുജ്ജീവനത്തിന്റെ ആവശ്യകത ഇന്ത്യയിൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ജസ്റ്റിസ് പി. ഉബൈദ് ഉദ്ഘാടനം ചെയ്തു. പാർലമെന്ററി ജനാധിപത്യത്തിന്റെ പുനരുജ്ജീവനത്തെക്കാൾ അതിന്റെ ശാക്തീകരണവും സംരക്ഷണവുമാണ് പ്രധാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. പയസ് മാലേക്കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ശാലിനി അദ്ധ്യക്ഷത വഹിച്ചു. ഡോ. വന്ദന അരവിന്ദൻ, കാമില ഡയാന എന്നിവർ പ്രസംഗിച്ചു.