പറവൂർ : നന്ത്യാട്ടുകുന്നം എസ്.എൻ.ഡി.പി ശാഖയിലെ ഡോ. പല്പു സ്മാരക ശ്രീനാരായണ പ്രാർത്ഥന കുടുംബയൂണിറ്റിന്റെ ഇരുപതാമത് വാർഷികം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, മേഖലാ കൺവീനർ ഡി. പ്രസന്നകുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഓമന ശിവൻ, ശാഖാ സെക്രട്ടറി കെ.ബി. വിമൽകുമാർ, പി.ജി. ബാലകൃഷ്ണൻ, യൂണിയൻ കമ്മിറ്റിഅംഗം ഹരി, കുടുംബയൂണിറ്റ് കൺവീനർ വനീത, എ.ബി. ബാബു തുടങ്ങിയവർ സംസാരിച്ചു.