ആലുവ: അന്തരിച്ച വെറ്ററൻസ് ഫുട്ബാൾ താരം ടി.എം. വറുഗീസ് അനുസ്മരണ സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ മുൻ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ മുൻ സെക്രട്ടറി എം.എൻ. സത്യദേവൻ, പി.എ. മെഹബൂബ്, യു.പി. എബ്രഹാം, എം.ടി. ജേക്കബ്, ജി.ഇസഡ്. പുത്തൻപീടിക, വറുഗീസ് അലക്‌സാണ്ടർ, ടി.എ. ജാഫർ, എം.പി. സൈമൺ, എം.എം. ജേക്കബ്, ചിന്നൻ ടി. പൈനാടത്ത്, പ്രസാദ് അലക്‌സാണ്ടർ, എൽദോ ജേക്കബ് എന്നിവർ സംസാരിച്ചു.