പറവൂർ : എഴാംക്ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കിഴടങ്ങി. വഴിക്കുളങ്ങര വാക്കയിൽ ശശിധരൻ നായർ (61) ഇന്നലെ പറവൂർ പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാൾ വിദ്യാർത്ഥിനിയെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടയിലുള്ള സമയത്താണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.