sajeendran-mla
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ലൈഫ് മിഷൻ, പി.എം.എ.വൈ ഗ്രാമീൺ പദ്ധതികൾ പ്രകാരം വീടുകൾ ലഭിച്ചവരുടെ കുടുംബസംഗമവും അദാലത്തും വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ലൈഫ് മിഷൻ, പി.എം.എ.വൈ ഗ്രാമീൺ പദ്ധതികൾ പ്രകാരം വീടുകൾ ലഭിച്ച വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആറ് ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 450 ഗുണഭോക്താക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷെറീന ബഷീർ, കെ.എ. രമേശ്, കെ.എ. ഹാരീസ്, ജിൻസി അജി തുടങ്ങിയർ സംസാരിച്ചു.