പറവൂർ : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പറവൂർ കാളികുളങ്ങര ക്ഷേത്രത്തിൽ വലിയവിളക്ക് മഹോത്സവത്തിന് ഇന്ന് രാത്രി എട്ടരയ്ക്ക് കൊടിയേറും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് കൊടിക്കൽ പറ, അഭിഷേകം, വിശേഷാൽപൂജ. പുലർച്ചെ നിർമ്മാല്യ ദർശനം, മഹാഗണപതിഹോമം, രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചുവരെ ലളിതാസഹസ്രനാമാർച്ച, രാത്രി പത്തിന് പുറത്തേയ്ക്കെഴുന്നള്ളിപ്പും താലവും. നാളെ (ബുധൻ) രാവിലെ പന്തീരടിപൂജ, നടയ്ക്കൽ കലം വയ്പ്പ്, പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കളഭാഭിഷേകം, വൈകിട്ട് അഞ്ചിന് സർവൈശ്വര്യപൂജ, ദീപക്കാഴ്ച എന്നിവ നടക്കും.