ആലുവ: എടത്തല പഞ്ചായത്ത് 19 -ാം വാർഡിൽ നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച പദയാത്ര ജില്ലാ സെക്രട്ടറി എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. പി.കെ.ബാബു, കെ.എസ്. പ്രിജു എന്നിവരാണ് പദയാത്ര നയിച്ചത്.
എം.പി.ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ മറവിൽ നടന്ന അഴിമതി, മുണ്ടള തോട് നവീകരണം; തൊഴിലുറപ്പ്, റോഡ് നിർമ്മാണം, പ്രളയദുരിതാശ്വാസം തുടങ്ങിയ കാര്യങ്ങളിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ അന്വേഷിക്കണമെന്നാണ് ആവശ്യം. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അപ്പു മണ്ണാച്ചേരി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, പ്രദീപ് പെരുമ്പടന്ന, ലീല കുട്ടപ്പൻ, പി.എസ്. വിശ്വംഭരൻ, അനൂപ് ചുണങ്ങംവേലി,.സുന്ദരേശൻ, സുനിൽകുമാർ, ജി.പി. രാജൻ, ഷൺമുഖൻ, ഗിരീഷ്, റിനീഷ്, നിഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.