പറവൂർ : പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ എം.ഇ.എസ് പറവൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. പറവൂർ നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എ. ഐദ്രോസ് അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു ദേശീയ സെക്രട്ടറി രഘുനാഥ് പനവേലി മുഖ്യ പ്രഭാഷണം നടത്തി. എ.എം. അബൂബക്കർ, എം. അലി, ടി.എം. സക്കീർ ഹുസൈൻ, ഡോ. പി. ആത്മാറാം, ഡോ. ഷാജി. എം.എം. അഷറഫ്, അഡ്വ. ഇസ്മായിൽഖാൻ തുടങ്ങിയവർ സംസാരിച്ചു. എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥികളടക്കം നിരവധി പേർ പങ്കെടുത്തു.