പറവൂർ : പുരോഗമന കലാസാഹിത്യസംഘം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി സെമിനാർ നടത്തി. പ്രൊഫ ഇ.കെ. പ്രകാശൻ വിഷയാവതരണം നടത്തി. വി.എസ്. സന്തോഷ് മോഡറേറ്ററായി. പി.ഡി. രാജീവ്, അജിത്ത്കുമാർ ഗോതുരുത്ത്, എം. കരീം, എൻ.എസ്. രവീന്ദ്രൻ, ആർ. മുരുകേശൻ, സി.ജി. ജയൻ എന്നിവർ സംസാരിച്ചു.