muncipality
നഗരസഭ വികസനോത്സവം സമാപന സമ്മേളനവും ലൈഫ് പദ്ധതി ലൈഫ് പദ്ധതിയിൽ നിർമ്മിച്ച ഫ്ളാറ്റ് സമുച്ചയ ഉദ്ഘാടനവും നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നു.

അങ്കമാലി: ആഘോഷത്തിന്റെ പത്ത് ദിനരാത്രങ്ങൾ സമ്മാനിച്ച് നഗരസഭ സംഘടിപ്പിച്ച വികസനോത്സവ് 2020 കിങ്ങിണി ഗ്രൗണ്ടിൽ സമാപിച്ചു. സമാപന സമ്മേളനവും ലൈഫ് പദ്ധതിയിൽ നിർമിച്ച ഫ്ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനവും നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം ധർമ്മജൻ ബോൾഗാട്ടി, സുരേഷ് മാഞ്ഞാലി എന്നിവർ മുഖ്യാതിഥികളായി. കലാകായികസേവന മേഖലകളിൽ പ്രശസ്തരായവരെ ആദരിച്ചു.
നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി, വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, സെക്രട്ടറി ബീന എസ്. കുമാർ, സ്ഥിരംകമ്മിറ്റി അദ്ധ്യക്ഷരായ ലില്ലി വർഗീസ്, വിനിത ദിലീപ്, പുഷ്പ മോഹൻ, കെ.കെ. സലി, ഷോബി ജോർജ്, കൗൺസിലർ ബിജു പൗലോസ്, എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി സെക്രട്ടറി ടി.വൈ. ഏലിയാസ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ, വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് ഡേവിസ് പാത്താടൻ,വ്യാപാരി യൂണിയൻ പ്രസിഡന്റ് പി.കെ. പുന്നൂസ് എന്നിവർ സംസാരിച്ചു.