അങ്കമാലി: തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് ആറരയ്ക്ക് ദീപാരാധന, ഏഴരയ്ക്ക് ഓട്ടൻതുള്ളൽ, ഒമ്പതിന് കൊടിയേറ്റ്. നാളെ രാവിലെ ഒമ്പതരയ്ക്ക് ശീവേലി,വൈകിട്ട് അഞ്ചരയ്ക്ക് പഞ്ചാരിമേളം അരങ്ങേറ്റം, ഏഴിന് ചാക്യാർകൂത്ത്, രാത്രി ഒമ്പതിന് കൊടിപ്പുറത്ത് വിളക്ക്.16ന് വൈകിട്ട്
ഏഴിന് കഥകളി, രാത്രി പത്തിന് വിളക്കിനെഴുന്നള്ളിപ്പ്. 17ന് വൈകിട്ട് ഏഴിന് കരോക്കെ ഭക്തിഗാനമേള.18ന് രാവിലെ എട്ട് മുതൽ നാരായണീയപാരായണം,രാത്രി ഏഴരയ്ക്ക് ബാലെ.19ന് രാവിലെ ഒമ്പതിന് ഗജപൂജ, വൈകിട്ട് ഏഴിന്
തായമ്പക. 20ന് വൈകിട്ട് ഏഴിന് നൃത്തസന്ധ്യ, 21ന് രാവിലെ ഒമ്പതിന് ശീവേലി,മേജർസെറ്റ് പഞ്ചാരിമേളം, ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്, രാത്രി ഏഴരയ്ക്ക് തിരുവാതിരകളി,തുടർന്ന് സോപാനസംഗീതം, ഒമ്പതിന് വിളവിളക്കിനെഴുന്നള്ളിപ്പ്, മേജർസെറ്റ് പഞ്ചവാദ്യം. 22ന് വൈകിട്ട് ദീപാരാധനയ്ക്കശേഷം പള്ളിനായാട്ട്, പള്ളിക്കുറുപ്പ്, 23ന് രാവിലെ എട്ടരയ്ക്ക് ആറാട്ടിനെഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12.30ന് ആറാട്ടുസദ്യ.