പള്ളുരുത്തി: അഴകിയകാവ് ഭഗവതി ക്ഷേത്രത്തിൽ പാട്ട് താലപ്പൊലിക്ക് ബുധനാഴ്ച തുടക്കം കുറിച്ച് ഫെബ്രുവരി 7 ന് സമാപിക്കും. ഉച്ചക്ക് നടക്കുന്ന അന്നദാനത്തിൽ പതിനായിരങ്ങൾ പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ സംഗീതസദസ്, തിരുവാതിരകളി, പ്രഭാഷണം, സംഗീതകച്ചേരി, നൃത്തനൃത്ത്യങ്ങൾ, കളരി പയറ്റ്, ചാക്യാർകൂത്ത്, ഓട്ടൻതുളളൽ, നടൻപാട്ട്, ഭക്തിഗാനമേള, ബാലെ എന്നിവ നടക്കും.21 ന് പൊലീസ് സ്റ്റേഷൻ പറ നടക്കും.സമാപന ദിവസമായ7 ന് പകൽപ്പൂരം. ഗജ സാമ്രാട്ട് ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ ദേവിയുടെ തിടമ്പേറ്റും. വൈകിട്ട് 5ന് ഗാർഡ് ഓഫ് ഓണർ. തുടർന്ന് കുടമാറ്റം.പുലർച്ചെ 4ന് കരിമരുന്ന് പ്രയോഗം എന്നിവയും നടക്കും.