അങ്കമാലി: വികസനത്തിനൊരു സമീപന രേഖ എന്ന വിഷയത്തിൽ സി.എസ്.എ ലൈബ്രറിയുടെ നേതൃത്വത്തിൽ ഇന്ന് സംവാദം നടത്തും. വൈകിട്ട് അഞ്ചിന് സി.എസ്.എ ഹാളിൽ നടക്കുന്ന സംവാദം അങ്കമാലി നഗരസഭാദ്ധ്യക്ഷ എം.എ. ഗ്രേസി ഉദ്ഘാടനം ചെയ്യും. കില മുൻ ഡയറക്ടറും തദ്ദേശ കമ്മീഷൻ അംഗവുമായ പ്രൊഫ.എൻ. രമാകാന്തൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ചർച്ച.