കൂത്താട്ടുകുളം: 50 ലക്ഷം രൂപ മുടക്കി തിരുമാറാടി ഗ്രാമ പഞ്ചായത്ത് പണി പൂർത്തീകരിച്ച ഇ.എം.എസ്.സ്മാരക ഓഡിറ്റോറിയം ഇന്ന് വൈകിട്ട് നാല് മണിക്ക് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, ജില്ല പഞ്ചായത്തംഗം കെ.എൻ.സുഗതൻ, എം.ജെ. ജേക്കബ് എന്നിവർ പ്രതിഭകളെ ആദരിക്കും. എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ്, സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പലത രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോണി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.ആർ.പ്രകാശൻ, രമ മുരളീധര കൈമൾ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സി. കുര്യാക്കോസ്, വി.എ.എഫ്.പി.സി.ഡയറക്ടർ എം.എം.ജോർജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ.വിജയൻ, സെക്രട്ടറി കെ.രാജശ്രീ എന്നിവർ സംസാരിക്കും.