കോലഞ്ചേരി: ജിവകാരുണ്യ പ്രവർത്തനങ്ങൾ മുൻ നിർത്തി കോലഞ്ചേരി തോന്നിയ്ക്ക ശ്രീ മഹാദേവ ക്ഷേത്രത്തിൽ രൂപീകരിച്ച ധ്യാൻ ചാരിറ്റബിൾ ട്രസ്റ്റ് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ചെയർമാൻ ജോയ് പോൾ ഉദ്ഘാടനം ചെയ്തു.ക്ഷേത്രത്തിലെ തിരുവാതിര മകര സംക്രമ മഹോത്സവത്തോടനുബന്ധിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.സമൂഹത്തിലെ നിർദ്ധനരായ രോഗികൾക്കുളള ധനസഹായത്തിന്റെ ആദ്യഘട്ടവിതരണം ചലചിത്രതാരം വൈശാഖ് നായർ നിർവഹിച്ചു.ചാരിറ്റബിൾ ട്രസ്റ്റംഗം രാജേഷ് കല്ലുങ്കൽ അദ്ധ്യക്ഷനായി. പഞ്ചാത്തംഗങ്ങളായ എൽസി ബാബു,പോൾ വെട്ടിക്കാടൻ,പ്രഭാകരൻ നായർ തുടങ്ങിയവർ സംസാരിച്ചു.