സമീപവാസികൾ നഗരസഭ അദ്ധ്യക്ഷയെ ഉപരോധിച്ചു.
കുണ്ടന്നൂർ: ഫ്ളാറ്റ് സമുച്ചയങ്ങൾനിലംപരിശായപ്പോൾ പൊടിശല്യത്തിൽ പൊറുതിമുട്ടിയനാട്ടുകാർഇന്നലെ നഗരസഭചെയർപേഴ്സണെ ഉപരോധിച്ചു.ഉപരോധകരെനീക്കാൻപൊലീസ് എത്തിയെങ്കിലും
സമരം സമാധാനപരമാണെന്ന്ചെയർപേഴ്സൻ ടി.എച്ച.നദീറ അറിയച്ചതിനെതുടർന്ന് പൊലിസ് തിരിച്ചുപോയി.വീട്ടമ്മമാരും,കുട്ടികളും കുടുംബാംഗങ്ങളുംചേർന്നുളളസമാധാനപരമായ ഉപരോധമായിരുന്നുനടന്നത്.
രാവിലെ 10മണിക്ക്നഗരസഭചെയർപേഴ്സന്റെ ചേമ്പറിൽ തുടങ്ങിയഉപരോധം വൈകീട്ട് മൂന്നിന് സബ്കളക്ടർസ്നേഹിൽകുമാർനഗരസഭയിൽ എത്തും വരെ തുടർന്നു.
ഫയർഫോഴ്സിനെ ഉപയോഗിച്ച്പൊടി പടലംമുഴുവൻകഴുകിക്കളയാമെന്നും,കോൺക്രീറ്റ് പൊട്ടിക്കൽ ആവശ്യമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയശേഷം മാത്രമേ തുടരുവെന്നും സബ്കളക്ടർ ഉറപ്പ്നൽകിയതിന് ശേഷമാണ് ഉപരോധംഅവസാനിപ്പിച്ചത്.
ഹോളിഫെയ്ത്ത് ഫ്ളാറ്റിന്റെ പരിസരത്തുളള 30ൽപരം വീട്ടുകാരാണ് നഗരസഭ ഉപരോധിച്ചത്.പൊടിപടലം മുഴുവനും വെളളംചീറ്റിച്ച് നിർമാർജ്ജനം ചെയ്യാതെഫയർഫോഴ്സുകാർ പോവുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. സ്ഫോടനസമയത്ത് വീടൊഴിഞ്ഞ്പോയവയവർ തിരികെവന്നപ്പോൾ വീട്ടിൽകയറാൻകഴിയാത്തവിധം വീടിനകത്തും പുറത്തും അന്തരീക്ഷത്തിലും മരങ്ങളിലുംഒക്കെ പൊടിനിറഞ്ഞ്നില്ക്കുന്നഅവസ്ഥ.ഒരുവിധം അതെല്ലാം കഴുകിക്കളഞ്ഞെങ്കിലുംകാറ്റടിച്ചാൽ സമീപത്തെമരങ്ങളിൽനിന്നുംപറന്നവരുന്നപൊടിയും,അവശിഷ്ടങ്ങൾ പൊട്ടിച്ച്നീക്കംചെയ്യുമ്പോഴുണ്ടാകുന്ന പൊടിയുംനിമിഷംകൊണ്ട്
വീടുകളുടെ ഉള്ളിൽ നിറയുകയാണ്.
പൊടികയറാതെ മൂടുവാൻ കരാറുകാരോ ഭരണകൂടമോ ഒന്നും ചെയ്തുകൊടുക്കാതിരുന്നതിനാൽ 20000 രൂപവരെമുടക്കിവീട്പൊതിഞ്ഞവർക്കുംരക്ഷയില്ല. വീട്ടിൽകയറാൻ കഴിയാത്തവിധം പൊടി.
ഗൃഹോപകരണങ്ങൾ,കട്ടിൽ, കിടക്ക. തുണിത്തരങ്ങൾ,കുട്ടികളുടെ പുസ്തകങ്ങൾഎന്നിവയെല്ലാം പൊടിയിൽ മുങ്ങി.
സ്ഫോടനത്തിൽതകർന്നകെട്ടിടത്തിന്റെസിമിന്റും കമ്പിയും ചേർന്നകോൺക്രീറ്റ്ധൂളികൾ ഏറെ അപകടകരമാണ്.ചൊറിച്ചിൽ,തുമ്മൽ,ത്വക് രോഗങ്ങൾ എന്നിവനേരിടേണ്ടി വരുമെന്നാണ് ഭയം.
ശ്വാസംമുട്ടൽ,അലർജി ചുമ,തുടങ്ങിയരോഗങ്ങളുമായിമല്ലിടുന്ന വൃദ്ധജനങ്ങൾ എവിടെ പോകുമെന്നറിയാതെ പൊടിയടിഞ്ഞവീടുകളിൽനരകിക്കുന്നു.
ശനിയാഴ്ചമുതൽഅനുഭവപ്പെട്ട പൊടിശല്യത്തെക്കുറിച്ച് അധികൃതരെബോധിപ്പിച്ചിട്ടും നടപടിസ്വീകരിക്കാതിരുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
ഹോളിഫെയ്ത്തിലെ കെട്ടിടാവശിഷ്ടങ്ങൾ കട്ടറുകളും ജെസിബിയും ഉപയോഗിച്ച് പൊടിച്ചും,അടർത്തിയും കമ്പിവേർപെടുത്തിയും വിവിധഭാഗങ്ങളാക്കി നീക്കംചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്.ഈസമയത്ത്അനിയന്ത്രിതമായവിധത്തിൽ ഉണ്ടാകുന്ന പൊടിയുടെ ശല്യത്തെക്കുറിച്ച് അധികൃതർമൗനംപാലിക്കുന്നതാണ് പ്രദേശവാസികളെഏറെപ്രകോപിതരാക്കിയത്.ശരാശരി 10മുതൽ20വരെ മീറ്റർപരിധിയിൽആയിരക്കണക്കിന് ടൺ കോൺക്രീറ്റ് മാലിന്യം പൊട്ടിച്ച് ലോറികളിൽകയറ്റിവിടുന്നപണികൾആരംഭിച്ചുകഴിഞ്ഞു.
ഭക്ഷണംപാകംചെയ്താൽകഴിക്കാപറ്റാത്തവിധംഅടുക്കളപൊടിയിൽമുങ്ങിയതിനാൽ
ഹോട്ടലിൻ നിന്ന് ഭക്ഷണംകഴിക്കേണ്ടിവരികയാണ്
സോമോൻജോസഫ് ,ഹോളിഫെയ്ത്തിന്റെസമീപവാസി പറഞ്ഞു.