കോലഞ്ചേരി:സി.പി.എം ഐരാപുരം ലോക്കൽ കമ്മി​റ്റി നിർമ്മിച്ച് നൽകിയ കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറി. മണ്ണൂരിൽ ചേർന്ന സമ്മേളനത്തിൽ മണ്ണൂർ പൈ​റ്റുംകാട്ടിൽ ജയൻ സരിത ദമ്പതികൾക്ക് സംസ്ഥാന സെക്രട്ടറിയേ​റ്റംഗം പി രാജീവ് താക്കോൽ കൈമാറി. ഏരിയാ കമ്മി​റ്റിയംഗം അഡ്വ. എം ഹർഷൻ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി സി കെ വർഗീസ്, ജില്ലാ കമ്മി​റ്റിയംഗം അഡ്വ. കെ.എസ് അരുൺകുമാർ, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, മുൻ എം.എൽ.എ എം പി വർഗീസ്, കെ എച്ച് സുരേഷ്, വി കെ അജിതൻ, വി ജോയിക്കുട്ടി എന്നിവർ സംസാരിച്ചു.