കൊച്ചി: പൗരത്വനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ട്രേഡ്‌യൂണിയനുകൾ സംയുക്തമായി ഇന്ന് വൈകിട്ട് 5 മുതൽ രാത്രി 12 വരെ ഭരണഘടന സംരക്ഷണ തൊഴിലാളി സദസ് നടത്തും. കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ ഭരണഘടന വായിക്കും. ഓരോ കേന്ദ്രങ്ങളിലും കലാപരിപാടികൾ അവതരിപ്പിക്കും. വൈറ്റില, മുളന്തുരുത്തി, ശ്രീമൂലനഗരം, കവളങ്ങാട്, പള്ളുരുത്തി എന്നീ കേന്ദ്രങ്ങളിലാണ് തൊഴിലാളി സദസ് സംഘടിപ്പിക്കുന്നത്.