ഫോർട്ട്കൊച്ചി: കെ.ബി.ജേക്കബ് റോഡിൽ സൈനാ മൻസിലിൽ റാബിയ ബീവിയുടെ വീട്ടിലെ അലമാരക്ക് തീപിടിച്ചു. ഇന്നലെ 3 മണിയോടെയാണ് സംഭവം.പ്രായം ചെന്ന് ഓർമ്മക്കുറവുള്ള ഇവർ കത്തുന്ന സാധനം അലമാരയിൽ വെച്ചതാണ് തീപിടുത്തത്തിന് കാരണം. സമീപത്തുണ്ടായ വസ്തുക്കളും അലമാരിയിലെ തുണികളും കത്തി നശിച്ചു. മട്ടാഞ്ചേരി ഫയർസ്റ്റേഷൻ ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ എത്തിയ സംഘം രക്ഷാപ്രവർത്തനം നടത്തി.