മൂവാറ്റുപുഴ: ടൂറിസ്റ്റ് ബസ് ഓട്ടോയിൽ ഇടിച്ച് ഓട്ടോ യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8.30 ഓടെ മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി റോഡിൽ പേഴയ്ക്കാപ്പിള്ളി എസ്.വളവിലാണ് സംഭവം. പെരുമ്പാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിരെ വരികയായിരുന്ന ഓട്ടോയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തകർന്നു. സാരമായി പരിക്കേറ്റ ഓട്ടോ യാത്രക്കാരെ നാട്ടുകാർ കോലഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.