കൊച്ചി: എറണാകുളം ശിവക്ഷേത്രഉത്സവത്തോടനുബന്ധിച്ച് നാളെ (ബുധനാഴ്ച) രാവിലെ 9 ന് ക്ഷേത്രസന്നിധിയിൽ നടക്കുന്ന കലവറ നിറയ്ക്കൽ ചടങ്ങ് ക്ഷേത്രതന്ത്രി ചേന്നാസ് ഗീരിശൻ നമ്പൂതിരിപ്പാട് ഉദ്‌ഘാടനം ചെയ്യും. അന്നദാനത്തിന് ആവശ്യമായ സാധനങ്ങൾ സമർപ്പിക്കാൻ ഭക്തർക്ക് അവസരം ഉണ്ടാകുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ദേവസ്വം ഓഫീസർ എ.ആർ.രാജീവ് എന്നിവർ അറിയിച്ചു.