കളമശേരി: കളമശേരിയിലെ നഗരസഭാ ഭൂമി കൈയേറി കുടിൽ കെട്ടിയ സി.പി.എം പ്രവർത്തകരെ പുറത്താകാത്തിൽ പ്രതിക്ഷേധിച്ച് കളമശേരി നഗരസഭാ ചെയർപേഴ്സൺ റുഖിയാ ജമാലും നഗരസഭാ കൗൺസിലർമാരും കളമശേരി സി.ഐ.യെ ഉപരോധിച്ചു. പുറംമ്പോക്ക് ഭൂമിയിൽ കൈയേറാൻ സാധ്യതയുണ്ടന്ന് കാണിച്ച് നഗരസഭാ സെക്രട്ടറി കളക്ടർക്കും കമ്മീഷണർക്കും സി.ഐക്കും പത്താം തീയതി പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വീണ്ടും പരാതി ഉച്ചയോടെ നൽകിയെങ്കിലും പരാതി എടുക്കാതിരുന്നതിനാൽ ആണ് 6.30 ഓടെ ചെയർപേഴ്സണും കൗൺസിലർമാരും സ്റ്റേഷനിൽ എത്തി സി.ഐയെ ഉപരോധിക്കുകയായിരുന്നു. കൈയേറി കുടിൽ കെട്ടുമ്പോൾ പൊലീസ് സ്ഥലത്ത് ഉണ്ടായിട്ടും നടപടി എടുക്കാതെ കൈയേറ്റക്കാർക്ക് ഒത്താശ ചെയ്ത് കൊടുക്കുകയായിിരുന്നെന്നാണ് ചെയർപേഴ്സൺ ആരോപിക്കുന്നത്

കൈയേറ്റ കാരുമായി ചർച്ച് ചെയ്തിട്ട് നാളെ തീരുമാനം എടുക്കാം എന്നാണ് സി.ഐ എ പ്രസാദ് പറയുന്നത് കൈയേറ്റക്കാർക്ക് എതിരെ. നടപടി എടുക്കാതെ പിന്നോട്ടില്ലന്ന് പറഞ്ഞ് സ്റ്റേഷന് മുന്നിൽ കുത്തി ഇരുന്ന് പ്രതിക്ഷേതിക്കുകയാണ് ചെയർപേഴ്സണും കൗൺസിലർമാരും കോൺഗ്രസ് പ്രവർത്തകരും..