കൂത്താട്ടുകുളം: കോഴിപ്പിള്ളി എൻ.എസ്.എസ്.കരയോഗം നവതിയാഘോഷത്തിന്റെ ഭാഗമായി വിവിധ ക്ഷേമപദ്ധതികൾ തുടങ്ങി. വിദ്യാഭ്യാസം, ആരോഗ്യം, പെൻഷൻ എന്നീ മേഖലകളിലാണ് ക്ഷേമപദ്ധതികൾ ആരംഭിച്ചിരിക്കുന്നത്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ.ബി.ജനാർദ്ദനൻ നായർ അദ്ധ്യക്ഷനായി. കെ.എൻ.രാമൻ നായർ പ്രതിഭ പുരസ്കാരവിതരണം നടത്തി. എൻ.ആർ.കുമാർ സമ്മാനദാനം നിർവഹിച്ചു. കെ.കെ.ദിലീപ് കുമാർ ചികിത്സാസഹായ പദ്ധതി ഉദ്‌ഘാടനം ചെയ്തു. ജയ സോമൻ, പി.ജി.സുരേന്ദ്രൻ ,രാജി രാജഗോപാൽ എന്നിവർ മുതിർന്ന കരയോഗ അംഗങ്ങളെ ആദരിച്ചു. പി.ഗോപാലകൃഷ്ണൻ നായർ പെൻഷൻ വിതരണം നിർവഹിച്ചു. കെ.ആർ.ജയപ്രകാശ്, കെ.കെ.മോഹനൻ, ടി.പി.ഗോപിനാഥൻ നായർ, എൻ.സി.വിജയകുമാർ, ദീപക്.എസ്.നായർ, കെ.യു.ശ്രീകാന്ത്, രാജി രാജഗോപാൽ, ,അഖിൽ.പി.മധു, എന്നിവർ പ്രസംഗിച്ചു. ദേവനന്ദ അഭിലാഷ്, പി.എസ്.വിഷ്ണു , കൃഷ്ണ അനിൽ, കൃപ അനിൽ , അനാമിക വേണുഗോപാൽ, അനശ്വരനാഥ് എന്നിവർ വിദ്യാഭ്യാസപുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.