wo
കലൂർ എെ.എം.എ ഹാളിൽ തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ പൂർവവിദ്യാർത്ഥികൾ സംഘടിപ്പിച്ച വനിതാസംഗമം

കൊച്ചി: തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ പൂർവവിദ്യാർത്ഥി അസോസിയേഷന്റെ (സി.ഇ.ടി.എ.എ) കൊച്ചിൻ ഘടകം ഉന്നതനേട്ടം കൈവരിച്ച വനിതകളുടെ സംഗമം കലൂർ എെ.എം.എ ഹാളിൽ നടത്തി. കേന്ദ്ര ടെലികോം മുൻ സെക്രട്ടറി അരുണാ സുന്ദരരാജൻ, ഡി.ആർ.ഡി.ഒയിലെ ഏറോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ഡോ. ടെസി തോമസ്, കോമൺവെൽത്ത് ബാങ്ക് മാനേജിംഗ് ഡയറക്ടർ പങ്കജം ശ്രീദേവി, ജെയിൻ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. ജെ. ലത, സിവിൽ സപ്ലൈസ് കോർപറേഷൻ മുൻ ചെയർമാനും എം.ഡിയുമായിരുന്ന എം.എസ് ജയ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. സ്ത്രീകൾക്ക് അവരവരുടെതായ ഇടം നൽകാൻ സമൂഹം തയ്യാറാകണം. ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്രം ഓരോ സ്ത്രീക്കും നൽകണമെന്നും അരുണാ സുന്ദരരാജൻ പറഞ്ഞു.

മാറ്റങ്ങൾ കുടുംബത്തിൽ നിന്ന് ആരംഭിക്കണമെന്ന് ഡോ. ടെസി തോമസ് അഭിപ്രായപ്പെട്ടു. ലഭിക്കുന്ന അവസരങ്ങളിൽ മുന്നേറാൻ ശ്രമിച്ച് ഓരോ സ്ത്രീയും നേതാക്കളാകുവാൻ ശ്രമിക്കണമെന്ന് പങ്കജം ശ്രീദേവി പറഞ്ഞു.സ്ത്രീകളെ വ്യത്യസ്തരാക്കുന്നത് അവരുടെ കാഴ്ചപാടുകളും ഉയരങ്ങളിൽ വഎത്തുന്നതിനുള്ള ആഗ്രഹവും മനസുമാണെന്ന് ഡോ. ജെ. ലത പറഞ്ഞു. ചർച്ചയിൽ ശ്രീലേഖ എസ്. കുമാർ മോഡറേറ്ററായി.