കൊച്ചി: കേന്ദ്ര സംസ്ഥാന സർക്കാരുകൾ പൊതുമേഖലാ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുകയാണെന്ന് കേന്ദ്ര സംസ്ഥാന പൊതുമേഖലാ ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ പൊതുയോഗം ആരോപിച്ചു. നവരത്ന കമ്പനിയായ ബി.പി.സി.എല്ലിനെ ഉൾപ്പെടെ കേന്ദ്രം വിറ്റുതുലയ്ക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ നയവൈകല്യങ്ങൾ കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ താറുമാറാക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷൈജു കേളന്തറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.കെ രമേശൻ, മാർട്ടിൻ, സലിം, ജോൺ വർഗീസ്, പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു.