കൊച്ചി: ഫ്ളാറ്റുകൾ തകർത്തതിനെ തുടർന്ന് പൊടി ശ്വസിച്ച മരട് നിവാസികളുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്ന് കേരള ജനപക്ഷം സെക്കുലർ ചെയർമാൻ പി.സി.ജോർജ് എം.എൽ.എ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്ളാറ്റുകൾ തകർക്കാൻ ഉപയോഗിച്ച രാസപദാർത്ഥങ്ങൾ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും. അതുകൊണ്ട് ജനങ്ങൾക്ക് സൗജന്യ പരിശോധനയുൾപ്പെടെയുള്ള ആധുനിക ചികിത്സകൾ ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബാബു എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.കെ. ഹസൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. ഷൈജോ ഹസൻ, മാർക്കോസ് വർഗീസ്, ഐജു ആന്റണി, റഷീദ് അബൂബക്കർ, ആർ. അനിൽകുമാർ, അന്നാ എയ്ഞ്ചൽ, മേഴ്‌സി ജോർജ്, നവാസ് പൊന്നാനി, സിബി തോമസ്, നാരായണൻ പി., രമണൻ പി.കെ, പ്രവീൺ ധനപാൽ, ജോബ് കല്ലുങ്കൽ, പി.വി. കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.