കിഴക്കമ്പലം: ബി.പി.സി.എൽ. വിൽക്കരുത്, പൊതുമേഖലയിൽ നിലനിർത്തുക എന്ന മുദ്റാവാക്യമുയർത്തിക്കൊണ്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ അമ്പലമുഗളിൽ നടക്കുന്ന ധർണ 75 ദിവസം പിന്നിട്ടു. ഇന്നലെ സമാപന യോഗം എസ്. ശർമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അജി എം.ജി., മഹേഷ് മോഹൻ, സുരേഷ് ചപ്പങ്ങൽ അനൂപ് എസ്. എന്നിവർ സംസാരിച്ചു.