അങ്കമാലി: ഡയാലിസിസിന് വിധേയരാകുന്ന രോഗികളെ അംഗപരിമിതരുടെ ലിസ്റ്റിൽപ്പെടുത്തുവാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് ബെന്നി ബഹന്നാൻ എം. പിപറഞ്ഞു.ജീവധാര ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ഡയാലിസിസ് നടത്തുന്നവരുടെ കുടുംബസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോജി എം. ജോൺ എം. എൽ. എയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ജസ്റ്റീസ് .കെ. അബ്ദുൾ റഹിം. 2020ലെ കാരുണ്യ സ്പർശ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കാൻസർ, വൃക്ക രോഗികൾക്കിടയിൽ നടത്തുന്ന മികച്ച സേവനങ്ങൾക്കുള്ള ജീവധാര ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് അമല ഫെല്ലോഷിപ്പിന്റെ ദേശീയ പ്രസിഡന്റ് ജോർജ്ജ് കുര്യൻ പാറയ്ക്കലിന് നൽകി ആദരിച്ചു. വാർഡ് കൗൺസിലർ റെജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാംസൺ ചാക്കോ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എൻ. വി. പോളച്ചൻ, ജീവധാരയുടെ ഓസ്ട്രലീയയുടെ ചാപ്റ്റർ പ്രസിഡന്റ് ചാക്കോദേവസി, വി. പി. ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. ജീവധാര ചെയർമാൻ സാജു ചാക്കോ, പ്രധാനമന്ത്രിയ്ക്കും, ആരോഗ്യമന്ത്രിയ്ക്കും നൽകേണ്ട നിവേദനങ്ങൾ എം. പി. യ്ക്ക് കൈമാറി. ജീവധാര ഫൗണ്ടേഷൻ സെക്രട്ടറി സിജു ജേക്കബ്ബ് സ്വാഗതവും ട്രഷറർ ഷാബു വർഗീസ് നന്ദിയും പറഞ്ഞു.