പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ സർക്കാർ ധനസഹായത്തോടെ വീട് പണി പൂർത്തിയാക്കിയ 466 കുടുംബങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്. വീട് കിട്ടിയവർക്ക് ലഭിക്കേണ്ട മറ്റ് സഹായങ്ങൾക്കായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇരുപതോളം കൗണ്ടർ സജ്ജീകരിച്ചിരുന്നു. പദ്ധതി വിജയമാക്കുന്നതിൽ ആത്മാർത്ഥമായി സേവനം നൽകിയ വിവിധ പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരെ വേദിയിൽ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.എൻ.സേതുലക്ഷ്മി ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.