കിഴക്കമ്പലം: എറണാകുളത്ത് 30 ന് നടക്കുന്ന 'മനുഷ്യ ഭൂപടം' പരിപാടി വിജയിപ്പിക്കാൻ കുന്നത്തുനാട് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. പട്ടിമറ്റം രാജീവ് ഭവനിൽ വി പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് ചെയർമാൻ സി പി ജോയി അദ്ധ്യക്ഷനായി.എൻ.വി.സി അഹമ്മദ്,പ്രൊഫ. എൻ.പി വർഗീസ്, സി ജെ ജേക്കബ്, നിബു കുര്യാക്കോസ് കെ.എച്ച് മുഹമ്മദ് കുഞ്ഞ്, എം.ടി ജോയ്,എം.പി രാജൻ, ടി.എച്ച് അബ്ദുൽ ജബ്ബാർ, ബിനീഷ് പുല്ല്യാട്ടേൽ, കെ വി ആന്റണി, എ.പി കുഞ്ഞുമുഹമ്മദ്, കെ.ജി മന്മഥൻ, കെ.എം പരീത് പിള്ള, മുഹമ്മദ് ബിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.