കൊച്ചി : സെന്റർ ഫോർ സ്റ്റഡി ഒഫ് സൊസൈറ്റി ആൻഡ് സെക്യുലരിസം ഏർപ്പെടുത്തിയ ഒന്നാമത് ഡോ. അസ്ഗറലി എൻജിനിയർ മെമ്മോറിയൽ അവാർഡിന് എഴുത്തുകാരൻ കെ.പി .രാമനുണ്ണി അർഹനായി. സൂഫി പറഞ്ഞ കഥ, ദൈവത്തിന്റെ പുസ്തകം തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികൾ മതസാമുദായിക മൈത്രിക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 14 ന് രാജസ്ഥാനിലെ ഉദയ്‌പൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. അഡ്വ. ഇർഫാൻ എൻജിനിയർ, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, വി.എ.എം അഷ്‌റഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.