കാലടി: കാഞ്ഞൂർ സെന്റ്.മേരീസ് ഫൊറോന പള്ളിയിലെ വി.സെബസ്ത്യാനോസിന്റെ തിരുന്നാളിന് മുന്നോടിയായി അവലോകന യോഗം ചേർന്നു.അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ സർക്കാർ ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.ജില്ലാ കളക്ടർക്ക് വേണ്ടി തഹസിൽദാർ ജോസഫ്, ഡി വൈ .എസ് .പി .ബിജുമോൻ, കാലടി സി.ഐ ടി.ആർ.സന്തോഷ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി.ലോനപ്പൻ, എന്നിവർ പങ്കെടുത്തു. വിവിധ വകുപ്പുകളായ ഫയർഫോഴ്സ്, എക്സൈസ്, ആർ.ടി.ഒ. എന്നിവയുടെ ഉദ്യോഗസ്ഥർ സുരക്ഷ ഒരുക്കും. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ പ്രത്യേക ഷെഡ്യൂളുകളിലായി സർവീസ് നടത്തും.ആരോഗ്യ വിഭാഗം, ഫുഡ് ആൻഡ്സേഫ്റ്റി തിരുന്നാൾ സ്ഥഥലത്തെ ഭക്ഷ്യ സുരക്ഷ നടപടികൾ ,പരിശോധകൾ കാര്യക്ഷമമാക്കും. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കും. ഗ്രാമപഞ്ചായത്ത പ്ലാസ്റ്റിക്, നിരോധിത മേഖലയാക്കുന്നതിന് പുറമേ മാലിന്യ സംസ്ക്കരണ നടപടികൾ നടത്തും. ഇറിഗേഷൻ, വാട്ടർ അതോോറിറ്റി ജലവിതരണ ശൃംഖല വേഗത്തിലാക്കും., കാലടി പാലത്തിലെ കുഴികൾ, മറ്റ് പ്രധാന റോഡുകളിലെ കുഴികളും പൊതുമരാമത്ത് വകുപ്പ് അടിയന്തിരമായി നന്നാക്കും. വൈദ്യുതി ബന്ധം നിലയ്ക്കാതിരിക്കാൻ കെ.എസ്.ഇ.ബി. മുൻകരുതലെടുുക്കും. യോഗത്തിന് പള്ളി വികാരി ഫാ.ഡോ.ജോസഫ് കണിയാപറമ്പിൽ സ്വാഗതം ആശംസിച്ചു.തിരുന്നാൾ ജന.കൺവീനർ ജോയ് ഇടശ്ശേരി, നന്ദിയും രേഖപ്പെടുത്തി. ജനു. 17, 18, 19, 20 തീയതികളിലും, എട്ടാമിടം 26, 27 തീയതികളിലുമായ നടക്കും.