intuc
ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളന പ്രചരണ ജാഥക്ക് ആലുവയിൽ നൽകിയ സ്വീകരണ യോഗത്തിൽ ജാഥ ക്യാപ്റ്റനും ജില്ലാ പ്രസിഡന്റുമായ കെ.കെ. ഇബ്രാഹിംകുട്ടി സംസാരിക്കുന്നു

ആലുവ: ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളന പ്രചരണ ജാഥക്ക് സ്വീകരണം നൽകി. ജനുവരി 24,25 തീയതികളിൽ പെരുമ്പാവൂരിലാണ് സമ്മേളനം നടക്കുന്നത്. ജാഥ ക്യാപ്റ്റൻ ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടിയെ റീജണൽ പ്രസിഡന്റ് ആനന്ദ് ജോർജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, പോൾ വർഗീസ്, ഷൈജു കേളന്തറ, എം.ഐ. ദേവസിക്കുട്ടി, കുഞ്ഞമ്മ ജോർജ്, ജീമോൻ കയ്യാല, സി.പി. നൗഷാദ്, ഷാജി പെരുമ്പളം, ബാബു സാനി, പോളി ഫ്രാൻസിസ്, രഞ്ചു ദേവസി എന്നിവർ സംസാരിച്ചു.