pe
പെരുവനം

കൊച്ചി: കൊടുങ്ങല്ലൂർ അഴീക്കോട് മാർത്തോമ തീർഥാടന കേന്ദ്രത്തിലെ മാർത്തോമ റിസർച്ച് അക്കാഡമി ഏർപ്പെടുത്തിയ ഈ വർഷത്തെ ഹാർമണി ഇന്റർനാഷണൽ അവാർഡിനു മേളാചാര്യൻ പെരുവനം കുട്ടൻമാരാർ അർഹനായി. 50000 രൂപയും, ഫലകവും, പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്കാരം.

മാർത്തോമ റിസർച്ച് അക്കാഡമിയുടെ നേതൃത്വത്തിൽ 18,19 തിയതികളിൽ അഴീക്കോടു നടക്കുന്ന ഹാർമണി ഫെസ്റ്റിവലിനോടനുബന്ധിച്ചാണു പുരസ്കാരം ഏർപ്പെടുത്തിയതെന്നു ഫെസ്റ്റിവൽ ചീഫ് കോ ഓഡിനേറ്റർ ഡോ പോൾ പൂവത്തിങ്കൽ, പ്രൊഫ. വി.എ .വർഗീസ്, ബേബി മൂക്കൻ, ജോൺസൺ കാഞ്ഞിരത്തിങ്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

19ന് ഹാർമണി ഫെസ്റ്റിന്റെ സമാപനയോഗത്തിൽ ടി.എൻ. പ്രതാപൻ എം.പി പുരസ്കാരം സമ്മാനിക്കും. ഇ.ടി ടൈസൺ എം.എൽ.എ അദ്ധ്യക്ഷനാകും.

18നു സംഗീതനൃത്ത പരിപാടികളും പ്രാദേശിക കലാവിരുന്നും ഉണ്ടാകും.