അലുവ: കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി 25ന് എറണാകുളത്ത് റിപ്പബ്ലിക് സംരക്ഷണസംഗമം സംഘടിപ്പിക്കാൻ ആലുവയിൽ നടന്ന ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും.
കൺവെൻഷൻ മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. കർഷകരെ ദ്രോഹിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെ ഫെബ്രുവരി എട്ടിന് കോട്ടയത്ത് നടക്കുന്ന കർഷക രക്ഷാസംഗമം വിപുലമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ ഫെബ്രുവരി 3,4 തീയതികളിൽ കർഷക രക്ഷായാത്ര സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു.
ജോണി അരിക്കാട്ടിൽ, സേവി കുരിശുവീട്ടിൽ, കെ.വി. വർഗീസ്, ബേബി മുണ്ടാടൻ, ബേബി വട്ടക്കുന്നേൽ, ജോമി തെക്കേക്കര, ടോം കുര്യാച്ചൻ, സുജ ലോനപ്പൻ, ജിസൻ ജോർജ്, സോണി ജോബ്, എ.ടി. പൗലോസ്, സണ്ണി ജോസഫ്, എൻ.ജെ. ജോർജ്, സി.കെ. സത്യൻ, റോയി സ്‌കറിയ, റോയി മുത്തനാട്ട്, അന്റണി മാഞ്ഞുരാൻ എന്നിവർ പ്രസംഗിച്ചു.