കൊച്ചി: ആഗോള കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കി 17, 18 തീയതികളിൽ കുസാറ്റിലെ സെമിനാർ ഹാളിൽ ദേശീയ സമ്മേളനം നടക്കും. ബ്രിംഗ് ബാക്ക് ഗ്രീൻ എന്ന പരിസ്ഥിതി സംഘടനയും കുസാറ്റ് ഐ.ജി.ബി.സിയും കൊച്ചിൻ ജൂനിയർ ചേംബർ ഇന്റർനാഷണലും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 'ഇന്ത്യയുടെ ജല മനുഷ്യൻ' എന്നറിയപ്പെടുന്ന രാജേന്ദ്ര സിംഗും ബൈ ബൈ പ്ലാസ്റ്റിക് എന്ന ആശയവുമായി 30 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്തോനേഷ്യൻ വിദ്യാർത്ഥിനി ഇസബെൽ വിജ്‌സണും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.വിദ്യാർത്ഥികൾ ഉൾപ്പെടെ 500 ഓളം പേർ കോൺഫറൻസിൽ പങ്കെടുക്കും. നേരിട്ടോ ഓൺലൈനായോ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് www.bbgeventsxyz