വൈപ്പിൻ : പൗരത്വനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ എടവനക്കാട് പഴങ്ങാട് ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണി മുതൽ രാത്രി പന്ത്രണ്ട് മണി വരെ ഭരണഘടന സംരക്ഷണ തൊഴിലാളി സദസ് സംഘടിപ്പിക്കും. കലാ ,സാഹിത്യ ,സാംസ്‌ക്കാരിക കായികപ്രവർത്തകരും മത നിരപേക്ഷ ചിന്താഗതിക്കാരായ പണ്ഡിതൻമാരും നിയമപണ്ഡിതരും വിവിധ ട്രേഡ് യൂണിയൻ നേതാക്കളും സദസ്സിൽ പങ്കെടുക്കും.

സാഹോദര്യ പ്രസ്ഥാനം വൈപ്പിൻ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വനിഷേധത്തിനെതിരെ ഇന്ന് മുതൽ ഏഴ് ദിവസം വൈപ്പിൻ കരയുടെ വിവിധ പ്രദേശങ്ങളിൽ ഐക്യദാർഢ്യ പ്രഖ്യാപനങ്ങൾ നടത്തും. വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവയുംഉണ്ടാകും.