കൊച്ചി : പിറവം വലിയപള്ളിയുടെ 11 ചാപ്പലുകളുടെ വിവരങ്ങളും ഇവയുടെ ഉടമസ്ഥാവകാശത്തിനായി ഒാർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ ഉന്നയിച്ച വാദങ്ങളും വ്യക്തമാക്കി എറണാകുളം കളക്ടർ

ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കളക്ടർക്കു വേണ്ടി മൂവാറ്റുപുഴ തഹസിൽദാറാണ് വാദം കേട്ടത്. ഒാർത്തഡോക്സ് വിഭാഗം പള്ളിക്കോടതിയിൽ മുമ്പു നൽകിയ കേസിലെ വസ്തു വിവരപ്പട്ടിക പ്രകാരം ഏഴ് ചാപ്പലുകൾക്കാണ് അവകാശമുന്നയിച്ചിരുന്നതെന്നും മറ്റുള്ള ചാപ്പലുകൾ പിറവം പള്ളിയുടെ ഭാഗമായി കണക്കാക്കരുതെന്നും യാക്കോബായ വിഭാഗം വാദിച്ചു. കക്കാട് ജംഗ്ഷനിലെ ചാപ്പൽ ഒരു സ്വകാര്യ വ്യക്തി മക്കൾക്ക് ഇഷ്ടദാനം നൽകിയ ഭൂമിയിലാണെന്ന് രേഖകൾ പറയുന്നു. ഒാർത്തഡോക്സ് വിഭാഗം ചാപ്പലുകളുടെ ഉടമസ്ഥാവകാശം തെളിയിക്കാനായി ആറ് വൗച്ചറുകളും ഒരു വൈദ്യുതി ബില്ലും ഹാജരാക്കി. വെളിയനാട് ചാപ്പൽ വില്ലേജ് രേഖകളിൽ പിറവം പള്ളിയുടെ പേരിലാണെന്ന് കണയന്നൂർ തഹസിൽദാർ റിപ്പോർട്ട് നൽകിയെന്നും കളക്ടർ വ്യക്തമാക്കുന്നു.

 ചാപ്പലുകൾ

1. കക്കാട് സെന്റ് ജോർജ്ജ് ചാപ്പൽ

2. കൊമ്പനാമല സെന്റ് ജോർജ്ജ് ചാപ്പൽ

3. കക്കാട് ജംഗ്ഷനിലെ സെന്റ് ജോർജ്ജ് ചാപ്പൽ

4. കക്കാട് തോട്ടഭാഗം സെന്റ് ജോർജ്ജ് ചാപ്പൽ

5. വെളിയനാട് സെന്റ് മേരീസ് ചാപ്പൽ

6. പേപ്പതി സെന്റ് മേരീസ് ചാപ്പൽ

7. കല്ലുമാരി സെന്റ് ജോർജ്ജ് ചാപ്പൽ

8. പാഴൂർ മാർ ഗ്രിഗോറിയോസ് ചാപ്പൽ

9. പാഴൂർ തെക്കുംഭാഗം സെന്റ് മേരീസ് ചാപ്പൽ

10. പിറവം സെമിനാരി ചാപ്പൽ

11. കടവ് റോഡിലെ മർത്തശ്‌മൂനി ചാപ്പൽ