വൈപ്പിൻ : കേരള ജേർണലിസ്റ്റ് യൂണിയൻ കൊച്ചി താലൂക്ക് സമ്മേളനം പ്രസിഡൻറ് എസ് .കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ കരുവേലിപ്പടിയിൽ നടന്നു. യൂണിയൻ സംസ്ഥാന സെക്രട്ടറി കെ സി സ്മിജൻ , ജില്ലാ സെക്രട്ടറി ബോബൻ ബി കിഴക്കേത്തറ , താലൂക്ക് സെക്രട്ടറി അസിം ഹസ്സൻ , പ്രസ് ക്ലബ് പ്രസിഡൻറ് കെ ബി സലാം , സെക്രട്ടറി സി എസ് ഷിജു , ബിപിൻ, പ്രഭാകരൻ, കെ .കെ രത്‌നൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ് കൃഷ്ണകുമാർ ( പ്രസിഡൻറ് ) , കെ കെ രത്‌നൻ ( സെക്രട്ടറി ) , ബിപിൻ ( ട്രഷറർ ) എന്നിവരെ തി​രഞ്ഞെടുത്തു.